Thursday, May 15, 2008

വിദ്യാധരന്‍ മാഷ് വീണ്ടും

സിനിമാ സംഗീത രംഗത്ത് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ അനേകം സംഗീത സം വിധായകരില്‍ ഒരാളാണ്‌ വിദ്യാധരന്‍ മാസ്റ്റര്‍. "നഷ്ടസ്വര്‍ഗ്ഗങ്ങളേ.." ഈ ഗാനമൊന്നുമതി നമുക്ക് മാഷിനെ ഓര്‍ക്കാന്‍. വിണ്ണിന്റെ വിരിമാറില്‍..(അഷ്ടപദി), കല്പാന്തകാലത്തോളം..(എന്റെ ഗ്രാമം), ചന്ദനം മണക്കുന്ന..(അച്ചുവേട്ടന്റെ വീട്), സ്വപ്നങ്ങളൊക്കെയും..(കാണാന്‍ കൊതിച്ച്), അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും..(പാദമുദ്ര) ഇങ്ങനെ നമുക്ക് മറക്കാനാവാത്ത എത്രയോ ഗാനങ്ങള്‍. പിന്നിട് ഭക്തിഗാനങ്ങളിലും നാടക - ആല്‍ബം ഗാനങ്ങളിലും മാത്രമായി വിദ്യാധരന്‍ മാഷിന്റെ സംഗീതം. സംസ്ഥാന അവാര്‍ഡ് നേടിയ അടയാളങ്ങള്‍ എന്ന ചിത്രത്തില്‍ (സംവിധായകന്‍ എം.ജെ. ശശി) വിദ്യാധരന്‍ മാസ്റ്ററുടെ സംഗീത സംവിധാനത്തില്‍ പിറന്ന രണ്ടു സിനിമാഗാനങ്ങള്‍ അടുത്തിടെ പുറത്തിറങ്ങി. യേശുദാസ്, റീന മുരളി എന്നിവര്‍ക്കൊപ്പം സംഗീത സംവിധായകനും ഒരു പാട്ട് പാടിയിരിക്കുന്നു. അതും ഒരു പുള്ളുവന്‍ പാട്ട്.. ഓര്‍മ്മയില്ലേ..അന്ന് യേശുദാസും ജെന്‍സിയും പാടിയ മാഷിന്റെ പുള്ളുവന്‍ പാട്ട്: കന്നിമാസത്തിലെ ആയില്ല്യം... വീണപൂവ് എന്ന അമ്പിളി ചിത്രത്തിലെതായിരുന്നു അത്.

6 comments:

അജയ്‌ ശ്രീശാന്ത്‌.. said...

അര്‍ഹരായവര്‍ പലരും.... തിരിച്ചറിയപ്പെടാതെ പോവുന്നു.. പ്രശസ്തര്‍ വീണ്ടും പ്രശസ്തരായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.. അത്‌ സംഗീതത്തിണ്റ്റെയോ, സിനിമാഗാനരചനയുടെയോ കാര്യത്തില്‍ മാത്രമല്ല...എല്ലായിടത്തും...അതല്ലേ സത്യം.. ?

ബൈജു സുല്‍ത്താന്‍ said...

അതാണ്‌ സത്യം..

ഭൂമിപുത്രി said...

‘പാടുവാനായ് വന്നുനിന്റെ
പടിവാതില്‍ക്കല്‍...’
ഓഎന്വി-വിദ്യാധരന്മാഷിന്റെ ഈ
പാട്ട് മറക്കാന്‍പറ്റുമോ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചിലരെ ആരും കാണാതെ പോകുന്നു, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നു

Kiranz..!! said...

ഉത്തരം എന്ന ചിത്രത്തിനു വേണ്ടി വേണുഗോപാല്‍ ആലപിച്ച “ മഞ്ഞിന്‍ വിലോലമാം യവനികക്കുള്ളിലൊരു മഞ്ഞക്കിളിത്തൂവല്‍ പോലെ എന്ന ഗാനം കേട്ടിട്ടുണ്ടോ ബൈജൂ ? വിദ്യാധരന്‍ മാഷിന്റെ മികച്ച വര്‍ക്കുകളിലൊന്നായി എനിക്കു തോന്നിയ ഒരു പാട്ടാണത്..വികലമായൊരു വേര്‍ഷന്‍ ഇവിടെക്കാണാം.

നവരുചിയന്‍ said...

അംഗീകാരം അവാര്‍ഡുകള്‍ മാത്രം ആണോ ബൈജു ?? ഇത്രയും ജനങ്ങളുടെ മനസില്‍ ആ ഗാനങ്ങള്‍ നിറഞ്ഞു നിന്നു എന്നത് തന്നെ അല്ലെ ഏറ്റവും വലിയ അംഗീകാരം ....
"സ്വപ്നങ്ങളൊക്കെയും" ഞാന്‍ എല്ലാ ദിവസവും കേള്‍കുന്ന പാട്ടുകളില്‍ ഒന്നാണ് ..
പക്ഷെ "കന്നിമാസത്തിലെ ആയില്ല്യം" ഞാന്‍ ഇതു വരെ കേട്ടില്ല ...