അഭിനയത്തികവിന് ആദരാഞ്ജലികള്‍. പ്രശസ്ത നടന്‍ നാഗേഷിന് മുഖവുര ആവശ്യമില്ല. കൂടുതലായും ഹാസ്യ കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും, വില്ലനായും സ്വഭാവനടനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. അവസാനമായി ദശാവതാരത്തിലാണദ്ദേഹത്തെ കണ്ടത്. കമലഹാസന് നാഗേഷിനോട് പ്രത്യേക താല്പര്യമുള്ളതായി തോന്നിയിട്ടുണ്ട്. കമലിന്റെ ചിത്രങ്ങളില്‍ നാഗേഷ് സ്ഥിരമായി കാണപ്പെട്ടിരുന്നു, പ്രാധാന്യമുള്ള വേഷങ്ങളില്‍ തന്നെ. എപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്നത് കമലഹാസന്റെ അപൂര്‍വ്വസഹോദരങ്ങളിലെ നാഗേഷിന്റെ വില്ലന്‍ വേഷം തന്നെ. കമലിന്റെ തന്നെ നമ്മവര്‍ എന്ന ചിത്രത്തിലെയും നാഗേഷിന്റെ കഥാപാത്രം ഓര്‍മ്മകളില്‍ നിറയുന്നു. പഞ്ചതന്ത്രത്തില്‍ ഒരു തലവേദനയായി മരുമകന്‍ കമലഹാസനെ പിന്തുടരുന്ന അമ്മായി അച്ഛനായും നാഗേഷ് കസറി. ആയിരത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചിരിക്കുന്നു അദ്ദേഹം. പ്രേക്ഷക ലക്ഷങ്ങളെ ചിരിപ്പിക്കുകയും ചിലപ്പോഴൊക്കെ കരയിക്കുകയും ചെയ്ത ആ മുഖം ഇനി ഓര്‍മ്മകളില്‍ മാത്രം...കഥാപാത്രങ്ങളിലൂടെ നാഗേഷ് നമുക്കിടയില്‍ നിറഞ്ഞു നില്‍ക്കും ! ശരിയാണ്..ഒരു കലാകാരന് മരണമില്ല !