കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപനം കാത്ത് അക്ഷമരായി കേരളത്തിലെ പത്ര - ദൃശ്യ മാധ്യമങ്ങളും ഒപ്പം രാഷ്ട്രീയക്കാരും കുറേ പൊതു ജനങ്ങളും ഡല്‍ഹിയിലേക്ക് കണ്ണും നട്ട് കാത്തിരുന്ന ദിവസം അധികമാരുടെയും ശ്രദ്ധയില്‍ പെടാതെ പോയൊരു സംഭവമാണിത്.
വിശപ്പടക്കാന്‍ വഴി കാണാതെ ഞാവല്‍ പഴത്തിനായി മരത്തില്‍ പിടിച്ചു കയറിയ ആ ബാലന്‍, ഭക്ഷണം വാങ്ങിത്തരാമെന്ന് കേട്ടപ്പോള്‍ ആ തിടുക്കത്തില്‍ താഴേക്കിറങ്ങിയപ്പോഴാവണം പിടിവിട്ടു താഴേക്ക് വീണത്.
വിശപ്പടക്കാന്‍ നിവൃത്തിയില്ലാത്ത ജൂഡിനേപ്പോലെ.. ജൂഡിന്റെ അമ്മയെപ്പോലെ തെരുവുകള്‍ അലയുന്നവരെ സംരക്ഷിക്കുമെന്ന വാഗ്ദാനമെങ്കിലും ഒരു പ്രകടന പത്രികയിലും കണ്ടെന്നു വരില്ല.
ഒരു നിമിഷമെങ്കിലും ഈ ദുരവസ്ഥയെപ്പറ്റി ചിന്തിക്കുവാന്‍ നമുക്കാവട്ടേ..
വാര്‍ത്തക്ക് കടപ്പാട്: ദീപിക