എന്തൊ... ഏതോ...
അഗ്രിഗേറ്ററുകള്‍ക്ക് ഇനിയും ഈ ബ്ലൊഗ് കണ്ണില്‍ പിടിച്ചിട്ടില്ല, അതാണിവിടെ പറയേണ്ടിവന്നത്..
രണ്ട് വിഷയങ്ങള്‍: ഒന്നിവിടെ അടുത്തതിവിടെ
Wednesday, March 26, 2008
Saturday, March 22, 2008
ലുങ്കി ന്യൂസ്
ഇതാ..ഇങ്ങിനെയും ഒരു ബ്ലോഗ് ആരംഭിച്ചിരിക്കുന്ന വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നൂ...
ലുങ്കി ന്യൂസ് സന്ദര്‍ശിച്ചാലും....
ലുങ്കി ന്യൂസ് സന്ദര്‍ശിച്ചാലും....
Wednesday, March 12, 2008
പത്മപ്രിയയുടെ മൃഗം !

റിലീസിനു മുന്‍പേ ജനശ്രദ്ധ നേടിയ തമിഴ് ചിത്രമാണ് "മൃഗം". സംവിധായകന്‍ സാമി തന്റെ മുഖത്തടിച്ചുവെന്ന പരാതിയുമായി നടി പത്മപ്രിയ രംഗത്തുവന്നതും മറ്റും മറക്കാറായില്ല.കഴിഞ്ഞ ദിവസമാണ് "മൃഗം" കണ്ടത്.
തമിഴ് സിനിമയില്‍, ക്യാമറ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് തിരിച്ച് ഒരു പുതിയൊരനുഭവം പകര്‍ന്ന ഭാരതിരാജയുടെ വഴിയേ ഒട്ടേറെ നവാഗതര്‍ ഇപ്പോഴും സഞ്ചരിക്കുന്നു..സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വെയ്യില്‍, പരുത്തിവീരന്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ ഇതിന്റെ പുതിയ ഉദാഹരണങ്ങളാണ്. അതേ ഗണത്തില്‍ പെടുത്താവുന്ന മറ്റോരു ചിത്രം കൂടി - മൃഗം.
പരുക്കനും താന്തോന്നിയുമായ അയ്യനാര്‍ എന്ന നായക കഥാപാത്രമായി അഭിനയിക്കുന്നത് ആദിയാണ്. തന്റെ ജീവിത മാര്‍ഗ്ഗമായ ഒരു വിത്തുകാളയുമായി നാടുചുറ്റുന്ന അയ്യനാര്‍ക്കില്ലാത്ത ദു:ശ്ശീലങ്ങളില്ല. നായികയായെത്തുന്ന അളകമ്മയായി പത്മപ്രിയ നിറഞ്ഞുനില്‍ക്കുകയാണ് ചിത്രത്തില്‍. ഒരു വരണ്ട തമിഴ് ഗ്രാമത്തിന്റെയും ഗ്രാമീണ ജീവിതത്തിന്റെയും പൊള്ളുന്ന പകര്‍പ്പാണീ ചിത്രം. ഭൂരിഭാഗവും പുതുമുഖങ്ങളാണ് ചിത്രത്തിലുടനീളം.
ഒരു സാദാരണ സിനിമാ സങ്കല്പത്തിനു വിപരീതമായി കഥ പറഞ്ഞുപോകുന്ന രീതിയാണ് സാമി ഈ ചിത്രത്തില്‍ സ്വീകരിച്ചിട്ടുള്ളത്. അയ്യനാരുടെ മൃഗതുല്ല്യമായ (പലപ്പോഴും അതിനുമപ്പുറവും) ജീവിതം വരച്ചുകാട്ടുന്ന ചിത്രം പകുതിക്കു ശേഷം എയ് ഡ്സിന്റെ മാരകവും അതിലേറെ ദയനീയവുമായ അവസ്ഥ നമുക്കു കാട്ടിത്തരുന്നു. പ്രേക്ഷകന്റെ മനസ്സിലേക്കു ഒരു വേദനയായി ആഴ്ന്നിറങ്ങുകയാണ് ചിത്രത്തിന്റെ അവസാനം. ഇതൊരു ലോകോത്തര കലാസൃഷ്ടിയൊന്നുമല്ല, എങ്കിലും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്. തോട്ട തരണിയുടെ സെറ്റും രാം നാഥ് ഷെട്ടിയുടെ ക്യാമറയും ഈ ചിത്രത്തിന്റെ സവിശേഷതകളില്‍ പെടുന്നു. ചിത്രത്തിന്റെ കളര്‍ തീം തികച്ചും കഥക്കും കഥ നടക്കുന്ന ഗ്രാമത്തിനും അനുയോജ്യം. സബേഷ് മുരളിയുടെ സംഗീതം ചിത്രത്തിനു തീരെ സഹായകമാവുന്നില്ലെന്ന് മാത്രം. പല രംഗങ്ങളും ഒരു കുടുംബ സദസ്സിനു അനുയോജ്യമായവയല്ലെന്നു ഒരഭിപ്രായമുണ്ട്. പക്ഷേ നായകന്‍ അയ്യനാരുടെ മൃഗതുല്ല്യമായ ജീവിത ശൈലി അവതരിപ്പിക്കുമ്പോള്‍ സംവിധായകന് ഈ രംഗങ്ങള്‍ ഒഴിവാക്കാവുന്നതല്ല.
എന്റെ അഭിപ്രായത്തില്‍ പത്മപ്രിയയാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഷൂട്ടിങ്ങിനിടയില്‍ ഇങ്ങിനെയൊരു പ്രശ്നം വേണ്ടിയിരുന്നില്ല. എന്തെന്നാല്‍... നല്ല കലാകാരന്മാരുടെ ഒത്തുചേരല്‍ നല്ല സൃഷ്ടികളുടെ ജനനത്തിനു കാരണമാകുന്നു !
തമിഴ് സിനിമയില്‍, ക്യാമറ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് തിരിച്ച് ഒരു പുതിയൊരനുഭവം പകര്‍ന്ന ഭാരതിരാജയുടെ വഴിയേ ഒട്ടേറെ നവാഗതര്‍ ഇപ്പോഴും സഞ്ചരിക്കുന്നു..സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വെയ്യില്‍, പരുത്തിവീരന്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ ഇതിന്റെ പുതിയ ഉദാഹരണങ്ങളാണ്. അതേ ഗണത്തില്‍ പെടുത്താവുന്ന മറ്റോരു ചിത്രം കൂടി - മൃഗം.
പരുക്കനും താന്തോന്നിയുമായ അയ്യനാര്‍ എന്ന നായക കഥാപാത്രമായി അഭിനയിക്കുന്നത് ആദിയാണ്. തന്റെ ജീവിത മാര്‍ഗ്ഗമായ ഒരു വിത്തുകാളയുമായി നാടുചുറ്റുന്ന അയ്യനാര്‍ക്കില്ലാത്ത ദു:ശ്ശീലങ്ങളില്ല. നായികയായെത്തുന്ന അളകമ്മയായി പത്മപ്രിയ നിറഞ്ഞുനില്‍ക്കുകയാണ് ചിത്രത്തില്‍. ഒരു വരണ്ട തമിഴ് ഗ്രാമത്തിന്റെയും ഗ്രാമീണ ജീവിതത്തിന്റെയും പൊള്ളുന്ന പകര്‍പ്പാണീ ചിത്രം. ഭൂരിഭാഗവും പുതുമുഖങ്ങളാണ് ചിത്രത്തിലുടനീളം.
ഒരു സാദാരണ സിനിമാ സങ്കല്പത്തിനു വിപരീതമായി കഥ പറഞ്ഞുപോകുന്ന രീതിയാണ് സാമി ഈ ചിത്രത്തില്‍ സ്വീകരിച്ചിട്ടുള്ളത്. അയ്യനാരുടെ മൃഗതുല്ല്യമായ (പലപ്പോഴും അതിനുമപ്പുറവും) ജീവിതം വരച്ചുകാട്ടുന്ന ചിത്രം പകുതിക്കു ശേഷം എയ് ഡ്സിന്റെ മാരകവും അതിലേറെ ദയനീയവുമായ അവസ്ഥ നമുക്കു കാട്ടിത്തരുന്നു. പ്രേക്ഷകന്റെ മനസ്സിലേക്കു ഒരു വേദനയായി ആഴ്ന്നിറങ്ങുകയാണ് ചിത്രത്തിന്റെ അവസാനം. ഇതൊരു ലോകോത്തര കലാസൃഷ്ടിയൊന്നുമല്ല, എങ്കിലും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്. തോട്ട തരണിയുടെ സെറ്റും രാം നാഥ് ഷെട്ടിയുടെ ക്യാമറയും ഈ ചിത്രത്തിന്റെ സവിശേഷതകളില്‍ പെടുന്നു. ചിത്രത്തിന്റെ കളര്‍ തീം തികച്ചും കഥക്കും കഥ നടക്കുന്ന ഗ്രാമത്തിനും അനുയോജ്യം. സബേഷ് മുരളിയുടെ സംഗീതം ചിത്രത്തിനു തീരെ സഹായകമാവുന്നില്ലെന്ന് മാത്രം. പല രംഗങ്ങളും ഒരു കുടുംബ സദസ്സിനു അനുയോജ്യമായവയല്ലെന്നു ഒരഭിപ്രായമുണ്ട്. പക്ഷേ നായകന്‍ അയ്യനാരുടെ മൃഗതുല്ല്യമായ ജീവിത ശൈലി അവതരിപ്പിക്കുമ്പോള്‍ സംവിധായകന് ഈ രംഗങ്ങള്‍ ഒഴിവാക്കാവുന്നതല്ല.
എന്റെ അഭിപ്രായത്തില്‍ പത്മപ്രിയയാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഷൂട്ടിങ്ങിനിടയില്‍ ഇങ്ങിനെയൊരു പ്രശ്നം വേണ്ടിയിരുന്നില്ല. എന്തെന്നാല്‍... നല്ല കലാകാരന്മാരുടെ ഒത്തുചേരല്‍ നല്ല സൃഷ്ടികളുടെ ജനനത്തിനു കാരണമാകുന്നു !Monday, March 10, 2008
സില്‍ക്കിന്റെ മരണം : ആത്മഹത്യയോ..
തിരുപ്പതി രാജയെന്നോരു സിനിമാ സംവിധായകനെ അധികമാരും കേട്ടിരിക്കാനിടയില്ല. നടി സില്‍ക്ക് സ്മിതയുടെ ആദ്യ ചിത്രമായ "വീണയും നാദമും"എന്ന ചിത്രം സം വിധാനം ചെയ്തത് ഇദ്ദേഹമാണ്. തിരുപ്പതി രാജ സില്‍ക്ക് സ്മിതയെപ്പറ്റി എഴുതിയ ഒരു പുസ്തകം വൈകാതെ പുറത്തിറക്കുമെന്നു പറഞ്ഞാണ് ഇപ്പോള്‍ ജനശ്രദ്ധ നേടിയിരിക്കുന്നത്. സില്‍ക്കിന്റെ മരണം ആത്മഹത്യയായിരുന്നില്ലെന്നും ഈ പുസ്തകത്തിലെ ചില വെളിപ്പെടുത്തലുകള്‍ പല ഉന്നതന്മാരുടെയും ഉറക്കം കെടുത്തുമെന്നും സംവിധായകന്‍ തിരുപ്പതി രാജ !
Saturday, March 1, 2008
നമ്മള്‍ നിസ്സഹായര്‍
കഴിഞ്ഞ ചൊവ്വാഴ്ച ഒരു സഹപ്രവര്‍ത്തകന്‍ ഫോണില്‍ പറഞ്ഞാണറിഞ്ഞത്, വടക്കെ ഇന്ത്യക്കാരനായ മറ്റൊരു സഹപ്രവര്‍ത്തകന്റെ സഹോദരിക്കു സുഖമില്ലെന്നും അയാളത്യാവശ്യമായി ഉടനെ നാട്ടിലേക്ക് തിരിക്കുകയാണെന്നും. കൂടുതല്‍ തിരക്കിയപ്പോള്‍ ക്യാന്‍സറാണസുഖമെന്നുമറിഞ്ഞു. കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ജോലിക്കു ചേര്‍ന്ന ആ ചെറുപ്പക്കാരന്റെ മുഖം എന്റെ മനസ്സില്‍..എപ്പോഴും പ്രസന്ന വദനനായി കാണപ്പെട്ടിരുന്ന ഒരു പയ്യന്‍.
വ്യാഴാഴ്ച ഉച്ചക്കു ശേഷം ഓഫീസില്‍ നിന്നും താഴെയെത്തിയപ്പോള്‍ കണ്ടു, അയാളെ നേരിട്ട്. പാസ്പോര്‍ട്ടും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റുമായി അയാള്‍..ഇങ്ങോട്ടെന്തെങ്കിലും പറയും മുന്‍പേ ഞാന്‍ പറഞ്ഞു..
ഞാനെല്ലാം അറിഞ്ഞു..സഹോദരി..എത്ര പ്രായമായിരുന്നു?
"ഇരുപത് വയസ്സായിരുന്നു, കുറച്ചു ദിവസമായി ആശുപത്രിയിലായിരുന്നു..ആദ്യമാദ്യം അറിഞ്ഞിരുന്നില്ല..കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും വീട്ടിലേക്കു പോന്നു..അസുഖം എല്ലുകളിലെല്ലാം വ്യാപിച്ചിരിക്കുന്നു..ഇനി വേദനക്കുള്ള മരുന്നു മാത്രമേ കഴിക്കാനുള്ളൂ.." അയാള്‍ പറഞ്ഞു നിര്‍ത്തി. നിശ്ശബ്ദത..അയാളെ എന്തു പറഞ്ഞാശ്വസിപ്പിക്കാന്‍..
"എനിക്കിന്നു പോകാന്‍ ഒരു ഫ്ലൈറ്റിലും ടിക്കറ്റ് കിട്ടിയില്ല..ഇനി നാളെയേ പോകാന്‍ പറ്റൂ.."അയാള്‍ തുടര്‍ന്നു. "അവള്‍ക്കെന്നെ വലിയ ഇഷ്ടമായിരുന്നു, ഞങ്ങള്‍ കൂട്ടുകാരെപ്പോലെയായിരുന്നു.."
"ബായ്..താങ്കള്‍ അവള്‍ക്കു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കണം" രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്നറിയാമായിരുന്നിട്ടും അതും പറഞ്ഞ് മുന്നോട്ട് നീങ്ങിയ ആ സഹോദരന്റെ കണ്ണുനീര്‍ എന്നിലേക്കും പതിയെ പടരുന്നത് ഞാനറിഞ്ഞു..
അയാള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ എന്തായിരിക്കും അവസ്ഥ..സഹോദരന്‍ ഗള്‍ഫില്‍ നിന്നും കൈ നിറയെ സമ്മാനങ്ങളുമായി വരുന്ന ഒരു ദിനം ആ സഹോദരിയും സ്വപ്നം കണ്ടിരിക്കില്ലേ? ഏറെ സന്തോഷത്തോടെ നാട്ടില്‍ പോകുന്ന ഒരു സന്തോഷ ദിനം അയാളിലുമുണ്ടായിരുന്നിരിക്കും.. അയാള്‍ പോയ ശേഷവും ഈ ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടേയിരുന്നു. ഒപ്പം ആ മാരക അസുഖത്തിന്റെ തീവ്രതയും..എത്ര പെട്ടെന്നാണ് എല്ലാം തകിടം മറിയുക, ഇരുപത് വസ്സില്‍..ആ കൊച്ചു സോദരിക്കു നേരിട്ട ഈ യാതന..ആ കുടുംബത്തിന്റെ തോരാത്ത കണ്ണുനീര്‍..ഈ ചിന്തകള്‍ എന്നെ ഇന്നലെയും വ്യാകുലപ്പെടുത്തി...
ശനിയാഴ്ച: ഇന്നു രാവിലെ ഓഫീസിലെത്തിയ ശേഷം വന്ന ആദ്യ ഫോണ്‍ കോളുകളില്‍ ഒന്ന് വെയര്‍ഹൗസില്‍ നിന്നായിരുന്നു.
" അവന്റെ പെങ്ങള്‍ ഇന്നലെ രാത്രി മരിച്ചു.. "
"അവന്‍ അവിടെയെത്തുമ്പോഴേക്കും അസുഖം കൂടി വീണ്ടും ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു, ഐ.സി.യു വിലായിരുന്ന പെങ്ങളെ അടുത്തു കാണുവാനായി"
പക്ഷേ, തന്റെ കൂടെപ്പിറപ്പിന്റെ സാനിധ്യം ആ സഹോദരി അറിഞ്ഞില്ല..അതിനും എത്രയോ മുന്‍പേ അവള്‍ അബോധാവസ്ഥയിലായിക്കഴിഞ്ഞിരുന്നു. പിന്നീടവള്‍ കണ്ണു തുറന്നതേയില്ല.
ഒന്നും പറയാനാവാതെ ഞാന്‍ ഫോണ്‍ താഴെ വച്ചു. ഒരു നിമിഷം..ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആ സഹോദരിക്കു വേണ്ടി വീണ്ടും ഞാന്‍ പ്രാര്‍ത്ഥിച്ചുവോ...

Subscribe to:
Posts (Atom)