Tuesday, September 27, 2011

കെ.കെ.മേനോന്‍ ബസ്സ് സര്‍വീസ്സ്


എന്നും ഗാംഭീര്യത്തോടെ...കെ.കെ.മേനോന്‍
ഒരു പക്ഷേ തൃശ്ശൂര്‍ -തൃപ്രയാര്‍ റൂട്ടില്‍ ചേര്‍പ്പ് അല്ലെങ്കില്‍ അന്തിക്കാട് വഴിക്കായിരിക്കും കൂടുതല്‍ കെ.കെമേനോന്‍ ഓടിയിരുന്നത്, ആദ്യകാലത്ത്. വെറും ബസ്സുകള്‍ക്കപ്പുറം ഒരു 'പ്രസ്ഥാന' മായിരുന്നു അന്നാട്ടുകാര്‍ക്ക് കെ.കെ.മേനോന്‍. പെരിങ്ങോട്ടുകരയിലെ പ്രശസ്തമായ കെ.കെ.മേനോന്‍ ഷെഡ് ഓര്‍ക്കുക. ചെമ്മാപ്പിള്ളി എന്നൊരു സ്ഥലപ്പേരു കേള്‍ക്കുമ്പോള്‍ ഇന്നും കെ.കെ.മേനോന്റെ ബോര്‍ഡാണൊര്‍മ്മ വരിക! പിന്നീട് കൊടുങ്ങല്ലൂര്‍ക്കും പാലക്കാട്ടേക്കും ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളായി. നാട്ടികയിലുമുണ്ടായിരുന്നു ഒരു കെ.കെ.മേനോന്‍ ഷെഡ്. ഇപ്പൊ എവിടെയാണോ ആവോ? ഇന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് കൃത്യമായി നല്‍കുന്ന തൃശ്ശൂര്‍ ജില്ലയിലെ അപൂര്‍വ്വം ബസ്സ് സര്‍വീസുകളിലൊന്നാണ്‌ കെ.കെ.മേനോന്‍. 'കിളി'യുടെ 'സേവനം' മിക്കവാറും ഈ ബസ്സുകളില്‍ കാണാറില്ല. എനിക്ക് അനുഭവപ്പെട്ടിട്ടുള്ള മറ്റൊരു പ്രത്യേകത, എല്ലാ ബസ്സുകളും നല്ലവണ്ണം 'മെയ്ന്റൈന്‍' ചെയ്തിട്ടുള്ളവയായിരിക്കും എന്നതാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ നല്ല വൃത്തിയും വെടിപ്പുമുള്ള ബസ്സുകളായിരിക്കും. മാത്രമല്ല, അമിത വേഗത്താലുള്ള അപകടങ്ങള്‍ക്ക് ദുഷ്പേരുകേട്ട തൃശ്ശൂരിലെ ബസ്സുകളുടെ കൂട്ടത്തില്‍ കെ.കെമേനോന്‍ ഉണ്ടാവാനിടയില്ല.


ഓര്‍മ്മകള്‍ പങ്കുവെക്കുക....

ചിത്രത്തിന് കടപ്പാട്: ബിനായ് കെ.ശങ്കര്‍, കൊടുങ്ങല്ലൂര്‍ (Binai K Shankar)

10 comments:

മെഹദ്‌ മഖ്‌ബൂല്‍ said...

ഒരു നോസ്ടാല്ജിയ ല്ലേ ...

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഒരിക്കല്‍ കേറിയിട്ടുണ്ട് .നല്ല പോസ്റ്റ്‌ ,വെറൈറ്റി..

Bijith :|: ബിജിത്‌ said...

മുട്ട് മുന്നിലെ സീറ്റില്‍ മുട്ടാത്ത ഒരേയൊരു സ്വകാര്യ ബസ്‌ ആണ് ഇത്. പിന്നെ ടിക്കറ്റ്‌ കൊടുക്കലും.. വേറെ ഒരു ബസ്സുകാരും ചെയ്യില്ല ഇപ്പോള്‍. പണ്ട് ആന വണ്ടിയിലെത് പോലെ, ഇതിലും ടിക്കറ്റ്‌ ചെക്കര്‍ ഉണ്ടായിരുന്നു. ഇന്ടിക്കെട്ടര്‍ ഇട്ടു ഓവര്‍ ടേക്ക് ചെയ്യുന്ന ഒരേയൊരു ബസ്സും ഇവര്‍ തന്നെ... ഇപ്പൊ അതുംപോയി

ബൈജു സുല്‍ത്താന്‍ said...

മുട്ട് മുന്നിലെ സീറ്റില്‍ മുട്ടാത്ത ഒരേയൊരു സ്വകാര്യ ബസ്‌ ആണ് ഇത്. : ശ്രദ്ധേയമായൊരു കാര്യം | ഓര്‍മ്മിപ്പിച്ചതിന് നന്ദി

പ്രേം I prem said...

വളരെ നന്നായിരിക്കുന്നു,
നന്നായിരിക്കുന്നു എഴുത്ത്.
നന്മകള്‍.

Biju Davis said...

കെ.കെ.മേനോനെ പറ്റി നല്ല ഓർമ്മകൾ എനിയ്ക്കും ഉണ്ട്. ഈയിടെയുള്ള ഒരു പോസ്റ്റ് കാണുക.. www.angelvoiceonline.blogspot.com

Well done!

പാപ്പാത്തി said...

അതെ.99 ബസ്സുകളൊ മറ്റൊ ഉണ്ടാർന്നു ല്ലെ....ഇപ്പൊ കുറഞ്ഞു....എന്നാലും ആ ബസ്സ് കാണുന്നത് തന്നെ ഒരു ഐശ്വര്യമാണ്...:))

Unknown said...

രാവിലെ എട്ടെമുക്കാലിന് ....! എന്റെ സ്ഥിരം ബസ്സ് ..പെരിങ്ങോട്ടുകരയില്‍ നിന്ന് അയ്യന്തോള്‍ക്ക്.
വൈകീട്ട് നാലരക്ക് തിരിച്ച്...പെരിങ്ങോട്ടുകരക്ക് .!
നാല് കൊല്ലത്തോളം....!

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal....... blogil puthiya post...... NEW GENERATION CINEMA ENNAAL...... vayikkane.....

Jefu Jailaf said...

ആളുകയറിക്കഴിഞ്ഞ് പിടിച്ചു നിന്നു എന്നുറപ്പായാൽ മാത്രമേ കണ്ടക്ടേ ബെല്ലടിക്കറുള്ളൂ. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇന്നും റാവിലെ ത്രിശ്ശൂർക്കുള്ള ആദ്യ ബസ് കെ.കെ മേനോൻ തന്നെ.. ഒരു ചേർപ്പുകാരൻ.. :)