ഇന്നലെ ചെറിയ പെരുന്നാള്‍ ദിനം. പുത്തനുടുപ്പുകളണിഞ്ഞ മകന് ഏറെ പ്രതീക്ഷയോടെ എന്നോട് ചേദിച്ചു.. "പപ്പാ..ഇപ്പോ എന്നെക്കണ്ടാല്‍ ഒരു ഗുണ്ടയെപ്പോലെയുണ്ടോ?" ചോദ്യം കേട്ടു ഞാന്‍ കുറേയേറെ ചിരിച്ചുവെങ്കിലും എന്റെ മറുപടിക്കായി കാത്തുനില്ക്കുന്ന കക്ഷിയോട് എന്തു പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി.
എന്നെ കണ്ടാല്‍ മോഹന്ലാലിനെപ്പോലെയുണ്ടോ..മമ്മൂട്ടിയേപ്പോലെയുണ്ടോ എന്നോക്കെ ചോദിച്ചു ശീലിച്ചിട്ടുള്ള നാലര വയസ്സുകാരന് ഇപ്പോഴത്തെ സൂപ്പര്‍സ്റ്റാര്‍ 'ഗുണ്ട' യാണെന്നു തിരിച്ചറിഞ്ഞിരിക്കുന്നു!
ഇനി ഗുണ്ടകള്‍ക്ക് ഫാന്‍സ് അസോസിയേഷനുകള്‍ വരെയാകുന്ന കാലം വരില്ലെന്നാരു കണ്ടു ?!!
11 comments:
ഡോക്ടറെ വേണോ എഞ്ചിനീയര്‍ എ വേണോ എന്ന് ചോദിക്കുമ്പോ രണ്ടും വേണ്ട എനിക്കൊരു ഗുണ്ടയെ മതി എന്ന് പെണ്‍കുട്ടികള്‍ പറയുന്ന കാലം വിദൂരമല്ല മാഷെ.. :)
പണ്ട് സിനിമ കാണുമ്പോള്‍ വില്ലനെ
'ആ ചീത്ത ആള്' എന്ന് പറഞ്ഞിരുന്നു ..
പിന്നെ മനുഷ്യരുടെ ഒക്കെ മനോഭാവം മാറി ചേകോന്മാരുടെ കഥകള്‍ ഉദയ പറഞ്ഞതില്‍ നിന്നുമാറി "ഒരു വടക്കന്‍ വീരഗാഥ" ആയപ്പോള്‍ പുതുതലമുറയുടെ ഹീറൊ ആയി ചന്തു ..
'ഖല്‍നായക്'ആരാധന
അതും ഗുണ്ടായിലേക്ക് ഉള്ള കാല്‍വെയ്പ്പായി
നമുക്ക് ഒരിക്കലും ചെയ്യാനാവാത്തത് ചെയ്യുന്നത് കാണുമ്പോള്‍ തോന്നുന്ന ആ വികാരം അറിയാതെ ആണെങ്കിലും അതൊരു വളമായി ...
ദൃശ്യ മാധ്യമങ്ങള്‍ നല്ലതും നന്മയും പറച്ചില് നിര്‍ത്തിയിട്ട് നാളേറേ ആയി, വാര്‍ത്തയിലും കഥയിലും സിനിമയിലും കൊള്ളയും കൊള്ളിവയ്പ്പും അടിയും ഇടിയും നടത്തുന്നവന് ഹീറോ.
ഇതു കണ്ടു വരുന്ന തലമുറക്ക് കൈ നിറയെ പണം എന്തും ചെയ്യനുള്ള അധികാരം വേഷഭൂഷാദികള്‍ വാഹനം..... മയങ്ങി പോകും ആരും :)
അതെ ഗുണ്ടാകള്ക്ക് ഫാന്‍സ് അസ്സൊസിയെഷനും വരും ....
കറക്റ്റ്,
നല്ല കവറേജ് ആണ് ഗുണ്ടകള്‍ക്ക് കൊടുത്ത് കൊണ്ടിരിക്കുന്നത്.
- ഓപ്പണ്‍ തൌറ്റ്സ്
ചെറുപ്പത്തിൽ മക്കൾ ഗുണ്ടയേയും നടന്മാരെയും മറ്റും അനുകരിക്കുന്നത് കണ്ട് (ഒരു ചിരി മതി) പ്രോത്സാഹിപ്പിക്കാതെ,
മാധ്യമങ്ങളിലും നല്ലതായ വാർത്തകൾ (ശരിയും തെറ്റും)വീട്ടിനുള്ളിൽ ഒരു തന്തക്കും തള്ളക്കും മക്കൾക്ക് പറഞ്ഞ് കൊടുക്കാൻ സാധിച്ചാൽ ഒരു പ്രശ്നവുമില്ല....
ഉടന്‍ പ്രതീക്ഷിക്കുക...ആക്ഷന്‍ ത്രില്ലര്‍....
"മൂപ്പെത്താത്ത പോളപ്പന്‍ കൊലക്കേസ്."
കഥ,തിരക്കഥ : നീതിപാലകന് ആലപ്പുഴ.
സംവിധാനം : ഓം പ്രകാശ് പുത്തന്‍പാലം
കലാ സംവിധാനം : അഭ്യന്തരന്‍ തിരുവന്തോരം
അഭിനയിക്കുന്നവര്‍ : ഗുണ്ടന് സതീഷ്, ഗുണ്ടപ്പന് ചെട്ടിയാര്‍, ഗുണ്ടാമണി....
ചിരിച്ചു തള്ളാവുന്നതെങ്കിലും ഉള്ളില്‍ വേദനയോടെ അത് മനസ്സിലാക്കേണ്ടി വരുന്നു... അല്ലേ?
കലക്കി..
കുട്ടികള്‍
വരെ കാര്യങ്ങള്‍
മനസ്സിലാകിത്തുടങ്ങിയിരിക്കുന്നു..
പൊള്ളുന്ന ഫലിതം.
ഗുണ്ടാ പ്രവർത്തനം യുവത്വത്തിന് ലഹരിയാകുന്നു. അവരെല്ലേ ഇന്ന് എല്ലാ മേഖലയിലും ഹിറോ. സർവ്വത്ര മാധ്യമങ്ങളിലും അവർ ജ്വലിച്ചു നിൽക്കുന്നു. കുട്ടികൾക്കു പോലും അനുകരിക്കാൻ തോന്നും വിധം. ആ ചോദ്യത്തിൽ പൊള്ളുന്ന ഒരു യാഥാർത്ത്യമുണ്ട്. ആശംസകൾ ..... എത്തിയതിൽ സന്തോഷം
ഉത്തരം മുട്ടി പോവുന്ന ചോദ്യം
കുട്ടികള്‍ കണ്ടു വളരുന്നത് അതല്ലെ ഗുണ്ടാ വിളയാട്ടം , നാളെ ഗുണ്ടകള്‍ക്ക് ഫാന്‍സ് അസോസിയേഷന് വരില്ലാ എന്നു പറയാന്‍ കഴിയില്ല കൌമാര പ്രായത്തില്‍ ഉള്ള കുട്ടികള്‍ അനുകരിക്കുന്നത് കൂടുതലും ഗുണ്ടകളെ തന്നെയാണ്… മര്‍മ്മത്ത് കൊള്ളുന്ന ഒരു പോസ്റ്റ്.
കലക്കി..
Post a Comment