Wednesday, April 16, 2008

എടപ്പാള്‍, ഇവിടെയും..

കേരളത്തിനു പുറത്ത് മലയാളം കാണുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ്‌.



ഹോട്ടല്‍ എടപ്പാള്‍, വലിയ അക്ഷരത്തില്‍, മലയാളത്തില്‍ ബോര്‍ഡെഴുതിയിരിക്കുന്ന ഈ റെസ്റ്റൊറന്റ്, യു.എ.ഇയിലെ റാസല്‍ ഖൈമ യിലാണ്‌. റേഡിയോ ഏഷ്യ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനെതിര്‍ വശം എന്നു പറയാം. മെയിന്‍ റോഡില്‍ തന്നെ.
ഈ ഉദ്യമത്തിനു്‌ പിറകിലെ ദേശസ്നേഹിക്കു സലാം !

6 comments:

chithrakaran ചിത്രകാരന്‍ said...

മലയാളത്തിലേക്ക് നമുക്കെല്ലാം ഒരു പൊക്കിള്‍ക്കൊടി ബന്ധമുണ്ട്. നമ്മെയെല്ലാം ഒന്നാക്കുന്ന ഒരു പൈതൃകം. :)

Unknown said...

എവിടെ ആയാലും മലയാളം കണ്ടാല്‍ നമ്മള്‍ അറിയാതെ സ്വല്പം നേരം അതു നോക്കി നിന്നു പൊകും

ബഷീർ said...

ചില മലയാലികള്‍ മലയാളത്തെ കുഴിച്ച്‌ മൂടി മലയാലം കൊരച്ച്‌ കൊരച്ച്‌ പരയുന്നു.. യു..സി..

ഭടന്‍ said...

മലയാളത്തനിമ എവിടേയും
പ്രതിഫലിപ്പിയ്ക്കണം,
ഹോട്ടല്‍ ഡി എടപ്പാളിലൂടെയെങ്കിലും.
അവിടെ എസ്.കെ. പൊറ്റക്കാടിന്റെ
കുതിര ബിരിയാണി (പുട്ടും കടലയും)
കിട്ട്വാവോ..?

നാട്ടിലെ റേഡിയൊ സ്റ്റേഷന്‍ തുറക്കുന്ന
ശബ്ദം കേട്ടപ്പോള്‍ ഞാന്‍ ഒരു നിമിഷം എന്റെ ബാല്യത്തെ തൊട്ടുവന്നു. ദീദിയും ‘ഒന്നു കൂടി, എന്നു പറഞ്ഞു വീണ്ടും കേട്ടു!

നന്ദി...

Anonymous said...
This comment has been removed by a blog administrator.
Unknown said...

ഞങ്ങടെ എടപ്പാള്‍ എപ്പോഴാണ് പാസ്പോര്‍ട്ടെടുത്ത് ഗള്‍ഫിലേയ്ക്ക് പോയത് :)