Sunday, February 10, 2008
ബീരാന്റെ പ്രണയ "ശ്രമം" !
ബീരാനു പ്രണയ പരവേശം..ബസില്‍ കാണുന്ന സ്കൂള്‍ പെണ്‍കുട്ടിയോട് ! ഹൃദയം തുറക്കാന്‍..ഒന്നുരിയാടാന്‍..മനസ്സില്‍ പടര്‍ന്നു പന്തലിച്ച അനുരാഗം ഒന്നറിയിക്കാന്‍ എന്താണൊരു വഴി..ബസിലാണെങ്കില്‍ എപ്പൊഴും തിരക്ക്.ആകെ പാരകള്‍. കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല..കത്തെഴുക തന്നെ. മടിച്ചില്ല. എഴുതി..പലവട്ടം..തിരുത്തി..കീറി..വീണ്ടുമെഴുതി..അവസാനം "സംഗതി" റെഡി. കത്തു കൈമാറാന്‍? അധികം ആലോചിച്ച് സമയം കളയാന്‍ മെനക്കെട്ടില്ല. ബസില്‍ ഇരിക്കുകയായിരുന്ന ഇഷ്ടപ്രാണേശ്വരിയുടെ മടിയിലേക്കിട്ടുകൊടുത്തു സാക്ഷാല്‍ "ലവ് ലെറ്റര്‍". മറുപടിക്കു കാത്തുനില്‍ക്കാതെ തനിക്കിറങ്ങാനുള്ള സ്റ്റോപ്പില്‍ ബീരാന്‍ ഇറങ്ങി. നാളെയോ മറ്റന്നാളോ..സൗകര്യം പോലെ തരട്ടെ മറുപടി. വൈകീട്ട് ബസ് തിരികെ വരുമ്പോള്‍ ബീരാന്റെ സ്റ്റോപ്പില്‍ മൂന്നു യുവാക്കള്‍ ഇറങ്ങി. ബീരാന്റെ കാമുകിയുടെ സഹോദരനും സുഹ്രുത്തുക്കളുമായിരുന്നു അവര്‍. ബീരാനെ കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല. അയല്‍ നാട്ടുകാരുടെ കൈക്കരുത്തിനു മുന്നില്‍ നമ്രശിരസ്കനായി നിന്ന ബീരാന്റെ നാട്ടുകാരിലൊരാള്‍ കശപിശയില്‍ ചുളുങ്ങിപ്പോയ "ലവ് ലെറ്റര്‍" നിവര്‍ത്തി വായിക്കാനാരംഭിച്ചു. അതില്‍ ബീരാനെന്ന വീരന്‍ കുറിച്ചിരുന്ന ഒരു ചോദ്യം അയാളെ അമ്പരപ്പിക്കാതിരുന്നില്ല, അതിങ്ങനെയായിരുന്നൂ..'കുട്ടീ..നീ ഗേള്‍സിലാണോ ബോയ്സിലാണോ പഠിക്കുന്നത്?'
Subscribe to:
Post Comments (Atom)
6 comments:
ഇതു കൊള്ളാലോ സുല്‍താനേ :)
-സുല്‍
climax kidu!
ഒരു നിമിഷം. ഗതകാലസ്മരണകള്‍ അയവിറക്കിപ്പോയി.... ഹ...ഹ... ഹ(കേരള) :)
ഹ ഹ ഹ..
good joke....
ബീരാന്‍ പിന്നീട് പേരു മാറ്റി ബൈജു സുല്‍ത്താനായി ഏതോ നല്ല മനുഷ്യന്റെ ഭാര്യയുടെ അനുജത്തിയെ കെട്ടിയില്ലെ?
Post a Comment