Saturday, January 26, 2008

അഭിനന്ദനങ്ങള്‍, മാളവികേ..

കൈരളിയുടെ ഗന്ധര്‍വസംഗീതം ഫൈനലില്‍ ഒന്നാം സമ്മാനം നേടിയ മാളവികക്ക്‌ ഹ്രുദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ !



"ദേവസഭാതലം" പാടി തുടക്കം കുറിച്ച മാളവികയുടെ പ്രകടനം കാണികളെയും പരിപാടി ടെലിവിഷനിലൂടെ തല്‍സമയം കണ്ടുകൊണ്ടിരുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരെയും അതിശയിപ്പിച്ചു. ചരണം പാടിക്കഴിഞ്ഞപ്പോള്‍ മുന്നിലിരുന്ന ഗാനഗന്ധര്‍വന്‍ യേശുദാസ്‌, മാളവിക പാടുന്നത്‌ ശരിവച്ച്‌ പ്രത്യേക രീതിയില്‍ തല കുലുക്കുന്നത്‌ കാണാമായിരുന്നു!



മാളവിക മാത്രമല്ല, മറ്റു 5 കുട്ടികളും ഏറെ പ്രശംസയര്‍ഹിക്കുന്നു. നവീന ഗാനങ്ങള്‍ക്കൊപ്പം തന്നെ എം.എസ്‌.വിശ്വനാഥന്റെയും, ഇളയരാജയുടെയും പഴയകാല ഹിറ്റുകള്‍ തെരഞ്ഞെടുത്തു പാടിയതും ശ്രദ്ധേയമായി. കുറേ സമ്മാനങ്ങളും കിട്ടി എല്ലാര്‍ക്കും. പദ്മശ്രീ എം.എ.യൂസഫലിയുടെ പ്രത്യേക പാരിതോഷികവും മുന്‍ പ്രഖ്യാപിത സമ്മാനത്തുകയിലെ വര്‍ധനയും..അര്‍ഹിക്കുന്ന അംഗീകാരം തന്നെ. മാളവികയെ ഇനിയും നമുക്കു കേള്‍ക്കാം.. അക്ബര്‍ ജോസിന്റെ അടുത്ത ചിത്രത്തില്‍ പാടാനുള്ള അവസരവും കൈവന്നിരിക്കയാണ്‌ !!പക്ഷെ..ഇത്തരം അനേകം ഷോകളില്‍ വിജയിച്ച എത്രയോ ഗായികാ ഗായകന്മാര്‍ നമുക്കുണ്ട്‌. അവര്‍ക്കൊക്കെ അര്‍ഹിക്കുന്ന അംഗീകാരം ഈ സ്റ്റേജുകള്‍ക്കു പുറത്ത്‌ ലഭിച്ചിട്ടുണ്ടോ? സംശയമാണ്‌..പ്രദീപ്‌ സോമസുന്ദരത്തെ എല്ലാരും മറന്നില്ലേ..അല്ലെങ്കില്‍ മറന്നതായി നടിക്കുന്നില്ലേ? ഇന്ത്യയിലെ മികച്ച ഗായകനായി ദേശീയ ടെലിവിഷന്‍ തന്നെ തെരഞ്ഞെടുത്ത അദ്ദേഹത്തിനു എത്ര ഗാനങ്ങള്‍ പാടാനായി?



എന്തായാലും ഈ പ്രതിഭകള്‍ക്കു ചുരുങ്ങിയത്‌ 10 ദിവസമെങ്കിലും തനിക്കറിയാവുന്ന സംഗീതം പകര്‍ന്നു തരാമെന്ന് യേശുദാസ്‌ ഉറപ്പു കൊടുത്തിരിക്കുകയാണ്‌! വിലമതിക്കാനാവാത്ത അംഗീകാരം..അവസരം !!



നല്ലതു വരട്ടെ..സംഗീതം വളരട്ടെ..നേരുന്നൂ നന്മകള്‍..

2 comments:

അനില്‍ശ്രീ... said...

"രാമകഥാ ഗാനലയം" അല്ല ആദ്യം പാടിയത്.

"ദേവസഭാതലം രാഗിലമാക്കവാന്‍..." ആണ്.

തിരുത്തും എന്ന് കരുതുന്നു...

NB :ഈ പോപ് അപ് വിന്‍ഡോയും,വേര്‍ഡ് വേരിഫിക്കേഷനും ഒഴിവാക്കിയാല്‍ നന്നായിരുന്നു.

ഭടന്‍ said...

ആദ്യത്തെ ഈ വാഗ്ദാനങ്ങളൊക്കെ നടക്കുമായിരിയ്ക്കും.
പിന്നെ ഒരോരുത്തരുടെയും ഹോള്‍ഡനുസരിച്ചിരിയ്ക്കും, ഒരു തരം വല്ലാത്ത പൊളിറ്റിക്സ് ഇവിടെയുമുണ്ട്.

പിന്നെ സംഗീതം ‘വില്‍ക്കണമെങ്കില്‍’
ഫേമസ് പാട്ടുകാര്‍ പാടണ്ടേ?