പത്തു നാല്പതു വര്‍ഷക്കാലം തെന്നിന്ത്യന്‍ സിനിമയില്‍ മേക്കപ്പ് രംഗത്ത് വിലസിയ അച്ചായന്റെ മരണം..ആലപ്പുഴക്കാരന്‍ എം.ഓ. ദേവസ്യ ഒരു സംഭവമായിരുന്നു. അക്കാലം മുതല്‍ ദേവസ്യ മുഖം മിനുക്കാത്തവരായി... പ്രത്യേകിച്ച് മലയാളത്തില്‍... നടീ നടന്മാര്‍ ഇല്ല എന്നു തന്നെ പറയാം. ഐ.വി.ശശിയുമായി എന്നും ഒരു പ്രത്യേക അടുപ്പം ദേവസ്യക്കുണ്ടായിരുന്നു. അദ്ദേഹം ഒരു മലയാള സിനിമാ വാരികയില്‍ ഈ അടുത്ത കാലം വരെ എഴുതിയിരുന്ന ഓര്‍മ്മക്കുറിപ്പുകളിലൂടെ ഒട്ടേറെ സിനിമാ അണിയറ വിശേഷങ്ങള്‍ വായനക്കാരുമായി പങ്കു വച്ചിരുന്നു. ജീവിതാനുഭവങ്ങള്‍ പുസ്തകരൂപത്തിലും പുറത്തിറങ്ങിയിരുന്നു. മദ്രാസായിരുന്നു അവസാന കാലം വരെ പുള്ളിയുടെ താവളം. ഒട്ടേറെ സിനിമാ കണ്ണുനീരുകള്‍ക്കും വളര്‍ച്ചകള്‍ക്കും തളര്‍ച്ചകള്‍ക്കും സാക്ഷിയായ ദേവസ്യാച്ചന്‍ എന്നും ഓര്‍മ്മകളില്‍ ജീവിക്കും.
ആദരാഞ്ജലികള്‍...
1 comment:
ആദരാഞ്ജലികള്‍!
Post a Comment