അമ്മ - ആന്വല്‍ മലയാളം മൂവി അവാര്‍ഡ്സ് എന്നു മുഴുവന്‍ രൂപം! യു.എ.ഇ യിലെ സിനിമാ പ്രേക്ഷകര്‍ എസ്.എം.എസ്, ഇ-മെയില്‍ ഇത്യാദി വഴി തെരഞ്ഞെടുക്കുന്ന മികച്ച ചിത്രം, സങ്കേതിക പ്രവര്‍ത്തകര്‍. ഇതാണു സംഭവം. വിശേഷമതല്ലാ..തെരഞ്ഞെടുപ്പു കഴിഞ്ഞു വിജയികളെ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു..ഡിസംബര്‍ 8നു അവാര്‍ഡ് ദാനം ദുബൈയില്‍ വച്ച്..2007 ലെ മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് "ഒരേ കടല്‍" ! അതൊരു മോശം സിനിമയാണെന്നു അഭിപ്രായമില്ലാ. എന്നാല്‍ എന്റെ എളിയ സംശയം അതല്ലാ..യു.ഇ.ഈയില്‍ ഈ ചിത്രം എത്രപേര്‍ കണ്ടിട്ടുണ്ട്? തീയേറ്ററില്‍ പോയി കണ്ടവര്‍ വളരെ കുറവാണ്. അപ്പൊ ആരും കാണാത്ത ഈ ചിത്രം ആരു തെരഞ്ഞെടുത്തു? അല്ലെങ്കില്‍ എല്ലാരും വ്യാജ സി.ഡി. യായിരിക്കണം കണ്ടത്. ഇതും മറ്റൊരു എസ്.എം.എസ് മായാജാലമാണോ? എന്റെ സംശയം മാത്രം... എന്തായാലും അവാര്‍ഡുകള്‍ നീണാല്‍ വാഴട്ടെ..നല്ല സിനിമകള്‍ വളരട്ടേ....
No comments:
Post a Comment