Saturday, March 29, 2008

ഇത്തിരി നേരം, ഒത്തിരി കാര്യം

ഇന്നലെ നടന്ന സ്നേഹസംഗമത്തിലെ ചില നിമിഷങ്ങള്‍ !

അതുല്ല്യച്ചേച്ചിയും പാച്ചാനയും ഭാവി ബ്ലോഗര്‍മാര്‍ക്കൊപ്പം

ടീ ഷര്‍ട്ടിന്റെ പുറകിലെഴുതിയീരിക്കുന്നതെന്തെന്ന് ദില്‍ബനോടുതന്നെ ചോദിക്കണം !

സൗഹൃദ നിമിഷങ്ങള്‍


അഗ്രജന്‍ ഉന്നം പിടിക്കുന്നത് പടം പിടിക്കാനാണ്‌ കേട്ടോ !

ഇതൊരു സംഭവമായിരുന്നു, ബ്ലോഗ്ഗ് കൂട്ടായ്മയില്‍ നടന്ന പിറന്നാളാഘോഷം,

അതും രണ്ടു മിടുക്കന്മാരായ കുഞ്ഞുങ്ങളുടെ..

(തന്റെ കയ്യില്‍ കത്തിപിടിപ്പിക്കുന്നതാരെന്നാണ്‌ ബിലാല്‍ നോക്കുന്നത് !)

കേക്കിന്‍ കഷണം ആസ്വദിച്ചു കഴിക്കുന്ന ഇദ്ദേഹമാണ്‌‌ അന്‍സില്‍ സുല്‍ത്താന്‍

സന്ധ്യ മയങ്ങും നേരം..വല്ല്യ കുട്ട്യോളും ചെറിയ കുട്ട്യോളും
("ഇത്തിരിവെട്ടം"കാരണം, സൂക്ഷിച്ചു നോക്കിയാലേ എല്ലാരേയും കാണൂ)

കൂട്ടത്തിലുണ്ടായിരുന്ന എല്ലാ കുട്ടികള്‍ക്കും പല വര്‍ണ്ണങ്ങളിലുള്ള തൊപ്പികളും, നിറം കൊടുക്കാനുള്ള പുസ്തകങ്ങളുമായി അവരുടെ ചിത്രങ്ങളെടുത്തും താലോചിച്ചും, ആ നിമിഷങ്ങള്‍ സജീവമാക്കിയ അതുല്ല്യച്ചേച്ചിക്കും ശര്‍മ്മാജിക്കും "ക്ലാപ്സ്".

18 comments:

chithrakaran ചിത്രകാരന്‍ said...

ബൈജു സുല്‍ത്താനെ..
നല്ല പടങ്ങള്‍.യൂ യെ യീ യെ ബൂലോകത്തെക്ക് കൊണ്ടുവന്നതിനു നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിര്രിക്കുന്നു.

വൈകിയ പിറന്നാളാശംസകള്‍ ആ മിടുക്കന്മാര്‍ക്ക്!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്തായാലും എനിക്ക് വരാന്‍ പറ്റിയില്ല എന്നതില്‍ ദുഃഖമുണ്ട്
എല്ലാവരേയും ഫോട്ടൊവഴികാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..

അപ്പു ആദ്യാക്ഷരി said...

ബൈജൂ മീറ്റില്‍ കാണാല്‍ സാധിച്ചതില്‍ സന്തോഷം. ഫോട്ടോകളുംിവരണവും നന്ന്.

ബിന്ദു കെ പി said...

വരാന്‍ പറ്റിയില്ലെങ്കിലും എല്ലാവരുടേയും ഫോട്ടോ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്..

വല്യമ്മായി said...

:)

അനില്‍ശ്രീ... said...

ബൈജു,

ഇനിയും മീറ്റുകള്‍ വരും,,, പെട്ടെന്ന് വരട്ടെ എന്ന് ആഗ്രഹിക്കുന്നു..ഏതായാലും തമ്മില്‍ കണ്ടല്ലോ .. നമുക്ക് വീണ്ടും കാണാം...

ബൈജു സുല്‍ത്താന്‍ said...

തീര്‍ച്ചയായും....വീണ്ടും കാണണം..തമ്മില്‍ കാണുമ്പോള്‍ ചിരിക്കാന്‍ മടിക്കുന്ന ഇക്കാലത്ത് ഇങ്ങിനെയൊക്കെയുള്ള ഒത്തുചേരല്‍..അതും കേരളത്തിന്‌ എത്രയോ അകലെ...മലയാളത്തിന്റെ പേരില്‍.. സൗഹൃദങ്ങളെ അമൂല്ല്യമായി കാണാനിഷ്ടപ്പെടുന്നവരില്‍ ഒരാളാകുന്നു ഞാനും...

സുല്‍ |Sul said...

ബൈജൂസേ നന്നായിരിക്കുന്നു.
-സുല്‍

മുസ്തഫ|musthapha said...

ബൈജു,

വീണ്ടും സന്ദിപ്പും വരേയ്ക്കും... ഈ സ്മൈലി ഇവിടിരിക്കട്ടെ :)

കുറുമാന്‍ said...

എല്ലാരേയും കാണുവാനും പരിചയപെടുവാനും കഴിഞ്ഞതില്‍ സന്തോഷം.

ഇനിയും കാ‍ണാം

ഏറനാടന്‍ said...

നല്ല മീറ്റ് അല്ലേ..

shams said...

സുല്‍ത്താനേ...,

ദേവന്‍ said...

അതു തന്നെ. ഇനീം കാണാം.

കരീം മാഷ്‌ said...

സ്നേഹസൌഹൃദങ്ങള്‍ക്കു വല്ലാത്തൊരു ആകര്‍ഷണവും,
തീരാത്ത പരിമളവുമെന്നു തോന്നിയ അപൂര്‍വ്വം നിമിഷങ്ങളില്‍ ഒന്ന്‌.
അണോണിയുടെ ഉറക്കത്തിലെ തലോടലിനെക്കാള്‍ നല്ലത് സണോണിയുടെ മുഖത്തു നോക്കിയുള്ള ശകാരം തന്നെ എന്നു വൈകി മനസ്സിലാക്കാന്‍ സാധിച്ച പിക്നിക്.

ഹരിശ്രീ said...

ഈ ചിത്രങ്ങള്‍ക്കും വിവരണത്തിനും നന്ദി....

മീറ്റില്‍ പങ്കെടുക്കാനായില്ലെങ്കിലും ഈ ചിത്രങ്ങള്‍ ആ കുറവ് നികത്തി...

:)

Futuristics said...

NICE Blog :)

മേഘമല്‍ഹാര്‍(സുധീര്‍) said...

നന്നായിര്രിക്കുന്നു.