ഒരു മാസം മുഴുവന്‍ മഴയില്‍ നനയാന്‍...മഴ അനുഭവിക്കാന്‍..കേരളത്തിലേക്ക് യാത്രയാവുകയാണ്..ഇന്നു്..
എല്ലാരേയും കാണാന്‍.. അതിരാവിലെ ഉറക്കമെണീറ്റ് ഉമ്മറത്തിരുന്ന് കിളി നാദങ്ങള്‍ ശ്രവിച്ച് ചൂടു ചായ കുടിക്കാന്‍..നമ്മുടെ വീട്ടില്‍ നിന്നോ അയല്‍ വീട്ടില്‍ നിന്നോ ഉയരുന്ന ആകാശവാണിയുടെ പ്രഭാതഭേരി ശ്രവിക്കാന്‍..തകരത്തില്‍ ചെയിന്‍ ഉരയുന്ന ശബ്ദവുമായി എത്തുന്ന പത്രവിതരണക്കാരന്‍ എറിയുന്ന ചൂടു പത്രത്താളുകളുടെ ഗന്ധം ആസ്വദിക്കാന്‍.. അങ്ങനെയങ്ങനെ...ഒട്ടേറെ പ്രതീക്ഷകളും പ്ലാനുകളുമായി വീണ്ടുമൊരു യാത്ര. കുട്ടികളോട് വാക്കു കൊടുത്തിരിക്കുകായാണ്, അവിടെ കൊണ്ടുപോകാം ഇവിടെ കൊണ്ടുപോകാം എന്നൊക്ക. അവരും പ്രതീക്ഷയിലാണ്.
(മൂന്നര മണിക്കൂര്‍ ആകാശയാത്ര മാത്രമാണ് സഹിക്കാനാവാത്തത്)
ജാഗ്രത:കേരളത്തില്‍, പ്രത്യേകിച്ച് തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏതു നിമിഷവുംഈയുള്ളവന്‍ പ്രത്യക്ഷപ്പെടാം..പരിചയഭാവത്തില്‍ ഒന്നു ചിരിക്കുവാന്‍മടികാണിക്കരുതേ..പ്രിയ ബൂലോകരേ...
6 comments:
കൊതിപ്പിക്കാതെ പോയിട്ട് വാ മാഷേ:)
ശുഭയാത്ര!
നല്ലൊരു അവധിക്കാലം ആശംസിയ്ക്കുന്നു
നാടിന്‍ നന്മകള്‍ ആസ്വദിക്കൂ. നല്ലൊരു അവധിക്കാലം ആശംസിക്കുന്നു
അപ്പോള്‍ പറഞ്ഞപോലെ..
എല്ലാ ആശംസകളും നേരുന്നു..
ചിറ്റണ്ട യില്‍ അധികം ചിറ്റണ്ട..
ആ മഴയില്‍ നനയാന്‍ കൊതിക്കാത്ത മലയാളിയുണ്ടോ??
ശെരിക്കും കൊതിപ്പിച്ചു.....!!
Post a Comment