
പ്രശസ്ത ടെലിവിഷന്‍ താരം മോനിലാലിന്റെ ആകസ്മിക മരണമായിരുന്നു ശനിയാഴ്ച രാവിലെ അറിഞ്ഞ വേദനിപ്പിക്കുന്ന വാര്‍ത്ത. നമുക്കിടയിലുള്ള.. നമ്മുടെയൊക്കെ അടുത്തൊരാളെപ്പോലെയായിരുന്നു മോനിലാല്‍ മലയാളികള്‍ക്ക്. എട്ടൊന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് സൂര്യ ടിവിയിലെ നുറുങ്ങുകള്‍ എന്നൊരു ഹാസ്യ പരിപാടിയിലൂടെയാണ് മോനിലാല്‍ മിനിസ്ക്രീനിലെത്തുന്നത്. മോനിലാലും ജോബിയും പ്രദീപ് പ്രഭാകറും - ഇവരൊക്കെചേര്‍ന്ന് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചവരാണ്. ഇന്ദുമുഖി ചന്ദ്രമതിയാണ് മോനിലാലിന്റെ ഏറ്റവും ഹിറ്റായ പരമ്പര. മല്ലികാ സുകുമാരനും മഞ്ജുപിള്ളക്കുമൊപ്പം മോനിലാല്‍ ശരിക്കും തിളങ്ങി. മിക്കവാറും എല്ലാ ടെലിവിഷന്‍ ചാനലുകളിലും മോനിലാല്‍ പലപ്പോഴായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ബൈക്കപകടത്തിലാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. രാത്രി വൈകി നടന്ന അപകടത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിപ്പോയെന്നൊരു ടിവി റിപ്പോര്‍ട്ടില്‍ കാണുന്നു. നമ്മെ ഏറെ ചിരിപ്പിച്ച മോനിലാല്‍ ഇനി ഓര്‍മ്മ മാത്രം.
10 comments:
എന്നെയും വല്ലാതെ വേദനിപ്പിച്ചു! പ്രാര്‍ത്ഥനയോടെ...!
ആലുവവാല..
ആദരാഞ്ജലികള്‍!!!
ആദരാഞ്ജലികള്‍.
തറവാടി / വല്യമ്മായി
ആദരാഞ്ജലികള്‍...
ലളിതമായി ജീവിച്ചുപോന്ന മോനിലാല്‍ ബേബിജോണ്‍ മന്ത്രിയായിരുന്നപ്പോള്‍ പീഏ ആയിരുന്നു. ആദരാക്ഞലികള്..
ആദരാഞ്ജലികള്‍
കൌമാരത്തിലെ എന്റെ സുഹൃത്തായിരുന്നു മോനി.
സീരിയലുകളില്‍ അഭിനയമൊന്നും കണ്ടിട്ടില്ല, പക്ഷേ സ്റ്റേജ് പ്രോഗ്രാമുകള്‍ കാണുമ്പോള്‍ അവന്റെ പ്രതിഭയുടെ പത്തിലൊന്നു പോലും പ്രകടിപ്പിക്കാന്‍ അവനാവുന്നില്ലല്ലോ എന്നായിരുന്നു തോന്നിയിരുന്നത്.
നിറഞ്ഞ ചിരിയായിരുന്നു, നിറച്ചും സ്നേഹമായിരുന്നു, നിറയേ കഴിവുകളായിരുന്നു, ഗായകനായിരുന്നു, ഫലിതപ്രിയനായിരുന്നു, നടനായിരുന്നു, മിമിക്രിക്കാരനായിരുന്നു, ഒക്കെ കഴിഞ്ഞു. എവിടെയും എത്താതെ.
നിരാശ.
ആദരാഞ്ജലികള്‍...
rest in peace..may god bless his soul
ആദരാഞ്ജലികള്‍!!!
Post a Comment